ulghadanam-cheyyunnu

കല്ലമ്പലം: കാർഷിക മേഖലയ്ക്ക് കൂടുതൽ കരുത്തുപകരാൻ നൂതന ആശയങ്ങൾ കൊണ്ടുവരുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള എൻ.ജി.ഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന രണ്ടേക്കറിലെ നെൽകൃഷിയുടെ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒറ്റൂർ പഞ്ചായത്തിൽ ശ്രീനാരായണപുരം ഏലായിലെ തരിശുപാടമാണ് കൃഷിക്കായി കണ്ടെത്തിയത്. പാടശേഖരസമിതിയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വൃക്ഷ തൈകളുടെയും വിവിധയിനം പച്ചക്കറി വിത്തുകളുടെയും വിതരണം മന്ത്രി നിർവഹിച്ചു. ബി.സത്യൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരള എൻ.ജി.ഒ ജനറൽസെക്രട്ടറി ടി.പി. മാത്തുകുട്ടി, സെക്രട്ടറി കെ.പി. സുനിൽ കുമാർ, ജില്ലാ പഞ്ചായത്തംഗം എസ്. ഷാജഹാൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം സി.എസ്. രാജീവ്, ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ജി.രതീഷ്‌, ബീനാബോണിഫസ്, ഷെറിൻ എസ്. മസൂദ്, അനിൽകുമാർ, ഗിരിശങ്കർ, രാജീവ് നാരായണൻ, എസ്. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.