covid-19

കൊവിഡ് പ്രതിസന്ധിയില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് ആവർത്തിച്ച് നിർമ്മാതാക്കളുടെ സംഘടന. ഇക്കാര്യം ആവശ്യപ്പെട്ട് ഫെഫ്‌കയ്ക്കും 'അമ്മ'യ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് നല്‍കി. സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

അതേസമയം ഈ മാസം 28ന് നടത്താൻ നിശ്‌ചയിച്ചിരുന്ന 'അമ്മ'യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം മാറ്റി. എക്സിക്യുട്ടീവ് യോഗം ചേര്‍ന്ന ശേഷം മാത്രമെ പുതുക്കിയ തീയതി തീരുമാനിക്കുകയുള്ളൂ. എല്ലാവരും പങ്കെടുക്കുന്ന യോഗത്തിൽ മാത്രമെ തീരുമാനമുണ്ടാകൂവെന്നാണ് അമ്മയുടെ നിലപാട്. പല താരങ്ങളും കേരളത്തിന് പുറത്താണെന്നും അമ്മ അറിയിച്ചു. സാങ്കേതിക പ്രവർത്തകർ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യത്തില്‍ ഫെഫ്ക തീരുമാനവും വൈകുമെന്നാണ് വിവരം.