നെയ്യാറ്റിൻകര: ടി.വിയോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ ഓൺലൈൻ പഠനം മുടങ്ങിയിരുന്ന വീട്ടിലെ നാല് കുട്ടികൾക്ക് ടി.വി നൽകി ഡി.വൈ.എഫ്.ഐ നെയ്യാറ്റിൻകര ബ്ളോക്ക് കമ്മിറ്റി ടി.വി എത്തിച്ച് നൽകി. തലയിൽ ഡി.വി.എൽ.പി സ്കൂളിലെ നാല് വിദ്യാർത്ഥികൾക്കാണ് പഠിക്കാനായി പുതിയ ടി.വി നൽകിയത്. കെ ആൻസലൻ എം.എൽ.എ കുടുംബത്തിന് ടി.വി കൈമാറി. ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി സുജിത്, പ്രസിഡന്റ് സജീവ്, ഏരിയ കമ്മറ്റി അംഗം റഫീഖ്, എൽ.സി സെക്രട്ടറി ഷൈജു, ലോക്കൽ കമ്മറ്റി സെക്രട്ടറി ബി.എസ്. ചന്തു, ലോക്കൽ കമ്മറ്റി അംഗം എം. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.