നെയ്യാറ്റിൻകര: നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾച്ചർ സഹകരണ സംഘം ലോക പരിസ്ഥിതി ദിനം ആചരിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ. അയ്യപ്പൻ നായർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്‌തു. സംഘം പ്രസിഡന്റ് വി.എസ്. സജീവ്കുമാർ, എസ്.എസ്. ഷെറിൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ. അനിതകുമാരി, വൈസ് പ്രസിഡന്റ് സി. ഷാജി, സെക്രട്ടറി ജി. ബിജു, ഭരണസമിതിഅംഗങ്ങളായ വി.എസ്. പ്രേമകുമാരൻ നായർ, വി. അനിൽകുമാർ, ജെ. ഡാളി, എസ്. സീമ, ആർ.എസ്. സുജിതാ റാണി, അഡ്വൈസർ വെൺപകൽ ബാബു, മഹിപാൽ, ജീവനക്കാരായ അനന്ദു എസ് നായർ, ആർ. സാബിരാജ് തുടങ്ങിയവർ പങ്കെടുത്തു.