ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ഒരു മലയാളി കൂടി മരിച്ചു. എ.കെ.രാജപ്പന്‍ (60)ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ എക്‌സ്റേ ടെക്‌നീഷ്യനായിരുന്ന രാജപ്പനെ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ 25 വര്‍ഷമായി ഡല്‍ഹിയില്‍ താമസിച്ചു വരുകയായിരുന്നു ഇയാള്‍. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് രാജപ്പന്‍. ഭാര്യയും മക്കളുമടക്കം ഡല്‍ഹിയിലാണ് താമസം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു രാജപ്പൻ. അടിയന്തരമായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന് മലയാളി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.