ddd

നെയ്യാറ്റിൻകര: കൊവിഡ് കാലത്ത് കരവിരുതിന്റെ കൗതുകവുമായി അഖിൽ. വേഗത്തിലും ചെലവ് കുറഞ്ഞതുമായ രീതിയിൽ കരകൗശല വസ്തുക്കൾ ഏങ്ങനെ നിർമ്മിക്കാമെന്ന പുതിയ രീതിയുമായാണ് ഈ യുവാവ് രംഗത്ത് എത്തിയിരിക്കുന്നത്. ഉദിയൻകുളങ്ങര വന്തറത്തുവിള മേലെപുത്തൻവീട്ടിൽ യേശുദാസിന്റെയും കുമാരിയുടെയും മകനായ അഖിൽ (24) തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിലെ എം.എഫ്.എ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. നേരത്തേ 2000 ഈർക്കിലിൽ തയ്യാറാക്കിയ ഈഫൽ ഗോപുരത്തിന്റെ മാതൃക ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. 178 സെന്റീമീറ്റർ നീളവും താഴ്ഭാഗത്തിന് 21 സെന്റീമീറ്റർ വിസ്തീർണ്ണത്തിലുമാണ് ഈഫൽ ഗോപുരം നിർമ്മിച്ചിരിക്കുന്നത്. തന്റെ കരവിരുതിന്റെ കൗതുകങ്ങൾ മറ്റുള്ളവരിലെയ്ക്കും പകർന്ന് നൽക്കുക എന്ന ലക്ഷ്യതോടെ ചിലവ് കുറഞ്ഞതും എളുപ്പത്തിൽ ക്ലേ ഉപയോഗിച്ച് നിർമ്മിച്ച് എടുക്കാവുന്നതുമായ മോഡിംഗ് ആന്റ് കാസ്റ്റിംഗിനായി ഈ വിദ്യാർത്ഥി തെരഞ്ഞെടുത്തത് ചിരിക്കുന്ന ബുദ്ധന്റെ പ്രതിമയാണ്. ഈ മൺ പ്രതിമ പോലെ പല തരത്തിലുള്ള പ്രതിമകൾ വളരെ വേഗത്തിൽ നിർമ്മിക്കാനാകുമെന്ന് അഖിൽ പറയുന്നു.