pravasi

മസ്‌ക്കറ്റ്: ഒമാനിലെ പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത. സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് ഇഷ്ടമുള്ള കമ്പനിയിലേക്ക് മാറാം. ഇതിനായി ഒമാൻ മന്ത്രാലയം നിയമം മാറ്റി. സ്വകാര്യ മേഖലയിൽ കമ്പനി മാറുന്നതിന് എൻ.ഒ.സി നിർബന്ധമാക്കിയ നിയമം എടുത്തുകളഞ്ഞു. പ്രവാസി തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണിത്. 2014 ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന എൻ.ഒ.സി നിയമം മൂലം നിരവധി തൊഴിലാളികളെയാണ് കുടുക്കിയിട്ടിരുന്നത്.

വിസ റദ്ദാക്കി പോകുന്നവർക്ക് പുതിയ തൊഴിൽ വിസയിൽ വരുന്നതിന് പഴയ സ്‌പോൺസറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. എൻ. ഒ.സി സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കു രണ്ടുവർഷത്തേക്ക് വിസാ നിരോധവും ഏർപ്പെടുത്തിയിരുന്നു. പുതിയ അവസരങ്ങൾ ലഭിച്ചിട്ടും കമ്പനികൾ മാറുന്നതിന് എൻ.ഒ.സി നിയമങ്ങൾ തടസമായിരുന്നു.അതുമൂലം തൊഴിലാളികളെ ചെറിയ ശമ്പളം നൽകി മൂക്കുകയറിട്ട് നിറുത്തിയിരിക്കുകയായിരുന്നു. ആ തടസമാണ് നീക്കിയിരിക്കുന്നത്. ഇനി തൊഴിലുടമയുടെ ഭീഷണിയും വിരട്ടലും നടക്കില്ല. പണി ഇഷ്ടപ്പെട്ടില്ലെങ്കിൽ കളഞ്ഞിട്ട് പോകാം. പുതിയ തൊഴിലിൽ കടക്കാം.