leopard

വയനാട്: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കെണിയിൽ കുടുങ്ങിയ പുലി കാട്ടിലേക്ക് രക്ഷപ്പെട്ടു. ബത്തേരി മൂലങ്കാവിലെ സ്വകാര്യ കൃഷിയിടത്തിലാണ് പുള്ളിപ്പുലി കെണിയിൽ കുടുങ്ങിയത്. കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നിക്കായി വച്ച കെണിയിലായിരുന്നു പുലി കുടുങ്ങിയത്.

സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കെണിയിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ജനവാസ മേഖലയിലാണ് സംഭവം എന്നതിനാൽ രക്ഷപ്പെട്ട പുലിയെ പിടികൂടാൻ ശ്രമം തുടരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.