പാലക്കാട്: പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി റീത്തയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി. കൊവിഡ് ഫലം നെഗറ്റീവ് ആണെങ്കിലും നിരീക്ഷണ കാലാവധി പൂർത്തിയാകുന്നതുവരെ വീട്ടിലിരിക്കാനാണ് ഡി.എം.ഒയുടെ തീരുമാനം. ഇവിടെ ഇരുന്ന് ഔദ്യോഗിക കാര്യങ്ങൾ നിയന്ത്രിക്കുമെന്നും അവർ അറിയിച്ചു.
കൊവിഡ് സ്ഥിരീകരിച്ച ചില ആരോഗ്യ പ്രവർത്തകരുമായി സമ്പർക്കമുണ്ടായതിനാലാണ് ഡി.എം.ഒ നിരീക്ഷണത്തിലേക്ക് പ്രവേശിച്ചത്. ജൂൺ 11 നാണ് ഇവരുടെ 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാകുക. ജൂൺ 12 മുതൽ നേരിട്ട് ജോലിയിൽ സജീവമാകുമെന്നും ഡി.എം.ഒ അറിയിച്ചു.