army

ശ്രീന‌ഗർ: ജമ്മു കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. ഷോപ്പിയാനിലെ റെബാന്‍ മേഖലയില്‍ പുലര്‍ച്ച മുതല്‍ തുടരുന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അര്‍ധസൈനികരും ജമ്മുകശ്മീര്‍ പൊലീസും ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം കുല്‍ഗാമിലുണ്ടായ എറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.