കാട്ടാക്കട: ഒരു കോടി ഫലവൃക്ഷത്തൈകൾ നടുന്ന ഗ്രാമ വൈഭവം പദ്ധതിയുടെ ഭാഗമായി കാട്ടാൽ സേവാഭാരതിയുടെ തൈ വിതരണത്തിന്റെയും നടീലിന്റയും ഉദ്ഘാടനം രക്ഷാധികാരി നവോദയ കൃഷ്ണൻകുട്ടി നിർവഹിച്ചു. പ്രസിഡന്റ് രാജേന്ദ്രൻ നായർ, സെക്രട്ടറി ജി.കെ. തമ്പി, ട്രഷറർ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. അജിത്, ശശിധരൻ നായർ, സതീന്ദ്രൻ നായർ, സുരേഷ്, പ്രേമചന്ദ്രൻ, ഭദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കാട്ടാക്കട പഞ്ചായത്തിൽ 3000ത്തോളം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനാണ് ശ്രമമെന്ന് ഭാരവാഹികൾ അറിയിച്ചു.