ആര്യനാട്: ലോക പരിസ്ഥിതി ദിനത്തിൽ ഒ.ബി.സി മോർച്ച മണ്ഡലം കമ്മിറ്റിയുടെയും ആര്യനാട് പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ മൺപാത്രങ്ങളുടെ പ്രചാരണ പരിപാടി ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റിലെ ഡോക്ടർ പ്രകാശിന് മൺപാത്രങ്ങൾ നൽകി ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് സജി. എം.എസ്, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ഐത്തി, ജനറൽ സെക്രട്ടറി അഭിലാഷ് ചെഞ്ചേരി, മണ്ഡലം കമ്മിറ്റി അംഗം ഹരീന്ദ്രൻ, ബിജു വണ്ടയ്ക്കൽ, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പ്രശാന്ത്, യുവമോർച്ച മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അജി എന്നിവർ പങ്കെടുത്തു.