കാട്ടാക്കട: കാട്ടാക്കട മാർക്കറ്റ് റോഡിൽ കുളത്തുമ്മൽ ഗവ.എൽ.പി സ്‌കൂളിന് മുന്നിൽ നിൽക്കുന്ന തേക്ക് മരം അപകട ഭീഷണി ഉയർത്തുന്നതായി പരാതി.വെള്ളിയാഴ്ച രാത്രി ഉണ്ടായ മഴയിലും കാറ്റിലും ഇതിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞു തൂങ്ങി നിൽക്കുകയാണ്.ഏതു നിമിഷവും ഒടിഞ്ഞുവീഴാവുന്ന അവസ്ഥയിലായിട്ടും ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നില്ലെന്ന് പരാതിയുണ്ട്.