chennithala

തിരുവനന്തപുരം: ബെവ്ക്യൂ ആപ്പ്, ബീവറേജസ് കോര്‍പറേഷനെ തകര്‍ക്കാന്‍ വേണ്ടിയുള്ളതാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കോര്‍പറേഷനുണ്ടായിരിക്കുന്നത്. ബാറുകളില്‍ തിരക്ക് അനുഭവപ്പെടുമ്പോള്‍ ബീവറേജസ് ഔട്ട്ലറ്റുകള്‍ വിജനമായി കിടക്കുകയാണ്. സ്വന്തക്കാരെ സഹായിക്കാന്‍ വേണ്ടി തയാറാക്കിയ ആപ്പ് പിന്‍വലിച്ച് എക്സൈസ് മന്ത്രി മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.