കല്ലമ്പലം: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്നു വിളിച്ചു കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ. നാവായിക്കുളം കുടവൂർക്കോണം കുന്നുവിള വീട്ടിൽ സുജിത്ത് ആണ് അറസ്റ്റിലായത്. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പക്ടർ നിജാം വി, സി.പി.ഒ അശോകൻ, ഡബ്ലിയു.സി.പി.ഒ സോജിമോൾ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത് . കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.