ആറ്റിങ്ങൽ: ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഫ്ലക്സ് ബോർഡ് ശക്തമായ കാറ്റിൽ റോഡിലേക്ക് മറിഞ്ഞുവീണു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇന്നലെ വൈകിട്ട് 3 ഒാടെയായിരുന്നു സംഭവം. ഈ സമയം അതുവഴി നടന്നു പോകുകയായിരുന്ന വീട്ടമ്മയുടെ തൊട്ടടുത്താണ് ബോർഡ് പതിച്ചത്. ശബ്ദം കേട്ട് അവർ ഓടി മാറുകയായിരുന്നു. സമ്പൂർണ ലോക്ക് ഡൗൺ ആയതിനാൽ കൂടുതൽ ആളുകൾ സ്റ്റാൻഡിന് സമീപം ഇല്ലാതിരുന്നതിനാൽ അപകടമൊഴിവായി. സാധാരണ നിരവധി ആളുകൾ നിൽക്കുന്ന സ്ഥലമാണിത്.