പാലോട്: തെന്നൂർ അരയകുന്ന് തോട്ടം മുക്കിന് സമീപം നിയന്ത്രണംവിട്ട ജീപ്പ് മറിഞ്ഞ് കല്ലണ പടിഞ്ഞാറ്റിൻകര ശശിധരന്റെ മകൻ ബിനു (28) മരിച്ചു. പുല്ലു കയറ്റി വരുന്നതിനിടെ തോട്ടം മുക്കിൽ വച്ചാണ് അപകടം .ജീപ്പിന്റെ ഇടത് വശത്തിരുന്ന ബിനു, ജീപ്പിന് നിയന്ത്രണം നഷ്ടമായതോടെ വാഹനത്തിൽ ചാടിയതാണ് മരണ കാരണം.നാട്ടുകാർ ബിനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവറും ബിനുവിന്റെ ഭാര്യ ഷൈനിയും ജീപ്പിലുണ്ടായിരുന്നെങ്കിലും ഇവർക്ക് കാര്യമായ പരിക്കില്ല.മറിഞ്ഞ ജീപ്പ് മരത്തിലിടിച്ചു നിൽക്കുകയായിരുന്നു.