വിതുര: സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിതുര ലോക്കൽ കമ്മിറ്റി മുൻ പഞ്ചായത്ത്‌ പ്രസിഡന്റും പൊന്നാംചുണ്ട് സമരനായകനുമായ കെ. സാംബശിവന്റെ സ്‌മരണാർത്ഥം ഓർമ്മ മരം നട്ടു. സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, വിതുര പഞ്ചായത്ത്‌അംഗം മഞ്ജുഷ ആനന്ദ്, സി.പി.ഐ വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ഷിബു, കല്ലാർ ശ്രീകണ്ഠൻ നായർ, പൊന്നാംചുണ്ട് ബാലചന്ദ്രൻ, അൽ അമീൻ, ഗിരീശൻ, വിജയൻ എന്നിവർ പങ്കെടുത്തു.