വിതുര: അരുവിക്കര മണ്ഡലത്തിലെ പഠനമുറികളുടെ പട്ടിക വാങ്ങാൻ നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിലെത്തിയ കെ.എസ്. ശബരിനാഥൻ എം.എൽ.എയോട് അപമര്യാദയായി പെരുമാറിയ പ്രോജക്ട് ഓഫിസർക്കെതിരെ നടപടി സ്വീകരിക്കുന്നതിനുപകരം എം.എൽ.എയ്ക്കും കോൺഗ്രസ് നേതാകൾക്കുമെതിരെ പൊലീസ് കേസെടുത്തതിൽ കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റി പനയ്ക്കോട് ജംഗ്ഷനിൽ പന്തംകത്തിച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിമിന്റെ അദ്ധ്യഷതയിൽ നടന്ന യോഗം ഡി.സി.സി.ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്‌തു. നേതാക്കളായ അഡ്വ. ഉവൈസ് ഖാൻ, പെൻപാറ സതി, സുവർണകുമാർ, തോട്ടുമുക്ക് സലീം, ഉദയകുമാർ, വിജയരാജ്, സെൽവരാജ്, വത്സലരാജ്, പി.എം. പ്രകാശ്, ബിജു മൈലമൂട്, ശ്യാം പനയ്ക്കോട് ഷൈൻ പുളിമുട് എന്നിവർ പങ്കെടുത്തു.