padmanabhaswamy-temple
padmanabhaswamy temple

തിരുവനന്തപുരം: ചൊവ്വാഴ്ച മുതൽ തുറക്കാൻ സർക്കാർ അനുവാദം നൽകിയെങ്കിലും, പല ആരാധനാലയങ്ങളും തുറക്കാൻ വൈകും.സംസ്ഥാനത്ത് പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്നക്കത്തിലെത്തിയ സാഹചര്യത്തിൽ , ഉടൻ തുറന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകുമോ എന്നാണ് പൊതുവെയുള്ള ആശങ്ക

ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ നാളെ ഭക്തർക്ക് ദർശനം അനുവദിക്കും .എന്നാൽ, എറണാകുളം- അങ്കമാലി രൂപതകളുടെ പള്ളികൾ 30 വരെ തുറക്കില്ല. ഓർത്തഡോക്സ് സഭ നാളെ സുന്നഹദോസ് ചേർന്ന് തീരുമാനിക്കും. സഭയുടെ കൊല്ലം,​ നിരണം ഭദ്രാസനങ്ങളിലെ പള്ളികളും,. യാക്കോബായ സുറിയാനി സഭയുടെ കൊല്ലം,​ നിരണം ഭദ്രാസനങ്ങളുടെ ആരാധനാലയങ്ങളും 30 വരെ തുറക്കില്ല. മലപ്പുറത്തെ പ്രധാന മുസ്ലീം ആരാധനലയമായ മമ്പുറം മഖാം തുറക്കില്ല. പാളയം മുസ്ലീം പള്ളിയും ഉടനെ തുറക്കില്ല നഗര പ്രദേശങ്ങളിൽ പള്ളികൾ തുറക്കേണ്ടെന്ന കാന്തപുരം എ.പി.അബൂബക്കറുടെ നിർദ്ദേശം സുന്നി എ.പി വിഭാഗം പള്ളികൾ പാലിക്കും. കാടമ്പുഴ ദേവീക്ഷേത്രം തുറക്കില്ലെന്ന് അറിയിച്ചു. മറ്റ് ചില സ്വകാര്യ ട്രസ്റ്റുകളുടെ ക്ഷേത്രങ്ങളിലും ഉടൻ ദർശനമുണ്ടാവില്ല.

ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം,​ ആറ്റുകാൽ ഭഗവതി ക്ഷേത്രം തുടങ്ങിയവ നാളെ തുറക്കും. താമരശേരി , ലത്തീൻ അതിരൂപതകളിലെ മിക്കവാറും പള്ളികളും തുറക്കും. പാളയം സെന്റ് ജോസഫ് പള്ളി നാളെ തുറക്കില്ല. മുസ്ലീം ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ച ജമാ-അത്തുകൾ, സുരക്ഷാ ക്രമീകരണങ്ങൾ ഇന്ന് വിലയിരുത്തും.