തിരുവണ്ണൂർ: അരക്കിണർ എ.യു.പി സ്‌കൂൾ റിട്ട. പ്രധാനാദ്ധ്യാപിക പി. സരോജിനി (75) നിര്യാതയായി. അരക്കിണർ ഗോവിന്ദവിലാസം എ.യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകനായിരുന്ന ഒടുമ്പ്രക്കടവ് പുള്ളാടി വീട്ടിൽ പരേതനായ പി.വി.പത്മനാഭൻ നമ്പ്യാരുടെ ഭാര്യയാണ്.
മക്കൾ: പി. മനോജ്, പി. ശ്രീജിത്ത്, പരേതയായ ശ്രീജ, പി. നിജ. മരുമക്കൾ: ഒ.ലിഖിത, ദീപ്തി. സഹോദരങ്ങൾ: പി. സേതുമാധവൻ (റിട്ട.എക്‌സിക്യൂട്ടിവ് എൻജിനിയർ, ഇറിഗേഷൻ), പി. ബാലകൃഷ്ണൻ (റിട്ട. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ), പി. ഗോപിനാഥൻ (റിട്ട. പ്രധാനാദ്ധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കക്കോടി), പി. രാജമോഹൻ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫീസ്), പി. വിജയലക്ഷ്മി (റിട്ട. പ്രധാനാദ്ധ്യാപിക, പാലാട്ട് എ.യു.പി സ്‌കൂൾ).