corona

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്നലെ 8 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ മൊത്തം രോഗബാധിതരുടെ എണ്ണം 108 ആയി. ചെന്നൈയിൽ നിന്നെത്തിയ കുളച്ചൽ റീത്തപുരം സ്വദേശിയായ എട്ടുവയസുകാരൻ, ഉദയമാർത്താണ്ഡം സ്വദേശി (39), കാപ്പിക്കാട് സ്വദേശികളായ 47 കാരൻ, 43 കാരൻ, പതിമൂന്ന് വയസുകാരൻ, 40 വയസുകാരി, ബംഗളൂരുവിൽ നിന്നെത്തിയ കണ്ടൻവിള സ്വദേശിനി (38), മധുരയിൽ നിന്നെത്തിയ കൊട്ടാരം സ്വദേശിനി (27) എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആരുവാമൊഴി ചെക്ക്‌പോസ്റ്റിൽ പരിശോധിച്ച് സ്രവ സാമ്പിൾ എടുത്ത ശേഷം കന്യാകുമാരിയിലെ ലോഡ്‌ജിൽ ക്വാറന്റൈൻ ചെയ്തിരുന്ന ഇവരെ പരിശോധന ഫലം കിട്ടിയതിനെ തുടർന്ന് ആശാരിപ്പള്ളം ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.