mosques-reopened

തിരുവനന്തപുരം: സർക്കാരിന്റെ നിയന്ത്രണങ്ങൾ പൂർണമായും പാലിക്കാൻ കഴിയുമെന്ന് ഉറപ്പുള്ള സ്ഥലത്തു മാത്രം ആരാധനാലയങ്ങൾ തുറക്കുന്നതാണ് ഉചിതമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ പറഞ്ഞു. അപരിചിതരും യാത്രക്കാരുൾപ്പെടെ പലരും എത്തുന്ന നഗരങ്ങളിലെ പള്ളികൾ ഈ സാഹചര്യങ്ങളിൽ തുറക്കാതിരിക്കുന്നതാണ് ഉചിതം. രോഗ വ്യാപനമില്ലാത്ത പ്രദേശങ്ങളിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് ആരോഗ്യ പ്രവർത്തകരെയും പങ്കെടുപ്പിച്ചുള്ള മുൻകരുതലുകൾ സ്വീകരിച്ച് പള്ളികളിൽ വിശ്വാസികൾ എത്തണം. സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടന്ന് മഹല്ല് കമ്മിറ്റികൾ ഉറപ്പു വരുത്തണമെന്നും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, ജനറൽ സെക്രട്ടറി എ.എ. അഷ്റഫ് മാള, എ.എം. ഹാരിസ് തൃശൂർ, മുഹമ്മദ് ബഷീർ ബാബു, ബഷീർതേന മ്മാക്കൽ കോട്ടയം, പി. സയ്യിദലി, ടി.കെ. അബ്ദുൾ അസീസ് കൊമ്പി, പി.എം. സലീം പൊൻകുന്നം, അഡ്വ. കെട്ടിടത്തിൽ സുലൈമാൻ കൊല്ലം, ജെ.എം. മുസ്‌തഫ, വിഴിഞ്ഞം ഹനീഫ്, ബാലരാമപുരം അബൂബക്കർ, ബീമാപള്ളി സക്കീർ, അഡ്വ. അഹ്മദ് മാമൻ മലപ്പുറം, കുളപ്പട അബൂബക്കർ എന്നിവർ ആവശ്യപ്പെട്ടു.