പറവൂർ : കണ്ടയ്നർ ലോറി ബൈക്കിലിടിച്ച് ടെൽക്ക് കമ്പനിയിലെ താൽക്കാലിക ജീവനക്കാരനായ നായരമ്പലം തൈയ്യാട്ടുപറമ്പിൽ ദാസന്റെ മകൻ ടി.ഡി. അഖിൽദാസ് (25) മരിച്ചു.
ഇന്നലെ വൈകിട്ട് നാലരയോടെ പറവൂർ - ആലുവ റൂട്ടിൽ വെടിമറയ്ക്ക് സമീപം താമരവളവിലാണ് അപകടം. അങ്കമാലി ടെൽക്കിലെ താൽക്കാലിക ഫിറ്റർ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. തെറിച്ചുവീണ അഖിൽദാസിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ.