നെടുമങ്ങാട് :സി.പി.ഐ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവ് പി.എം. സുൽത്താന്റെ ഓർമ്മയ്ക്ക് ഇരിഞ്ചയത്തെ വീട്ടുവളപ്പിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ ഓർമ്മ മരം നട്ടു. സി.പി.ഐ നെടുമങ്ങാട് - പാലോട് മണ്ഡലം സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച പി. പ്രഭാകരന്റെ ഓർമ്മരം പി.എസ്. ഷൗക്കത്തും മഹിളാ സംഘത്തിന്റെ സംസ്ഥാന നേതാവായിരുന്ന സി. രാജമ്മയുടെയും വിശ്വംഭര പണിക്കരുടെയും ഓർമ്മ മരം ആനാട്. ജി. ചന്ദ്രനും സ്മൃതിമണ്ഡപത്തിൽ നട്ടു. സി.പി.ഐ മണ്ഡലം സെക്രട്ടറിമാരായ ഡി.എ. രഞ്ജിത്ത് ലാൽ, പി.എസ്. ഷെരീഫ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി വേങ്കവിള സജി, എ.എസ്. ഷീജ, എം.ജി. ധനീഷ്, മധു ലാൽ, കല്ലിയോട് ജയൻ, താന്നിമൂട് സദാശിവൻ നായർ എന്നിവർ പങ്കെടുത്തു.