ബാലരാമപുരം:പരിസ്ഥിതി സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഐത്തിയൂർ നേതാജി പബ്ലിക് സ്കൂളിൽ പരിസ്ഥിതിദിനാചരണം നടന്നു. പ്രിൻസിപ്പാൾ സിന്ധു ടീച്ചർ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന വായുമലിനീകരണത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിച്ചു.പള്ളിച്ചൽ കസ്‌തൂർബാഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈ വിതരണവും ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് മെമ്പർ വിജയൻ,​സുശീല,​ജില്ലാ കൗൺസിൽ അംഗം എം.മഹേഷ് കുമാർ,​താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പ്രദീപ്,​ഗ്രന്ഥശാല നേതൃസമിതി ചെയർമാൻ നടുക്കാട് രാമചന്ദ്രൻ,​ഗ്രന്ഥശാല ഭാരവാഹികളായ എം.കെ.സാവിത്രി,​ പ്രമോദിനി തങ്കച്ചി,​പള്ളിച്ചൽ സുനിൽ എന്നിവർ പങ്കെടുത്തു.വെള്ളാപള്ളി മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതിദിനാചരണത്തിൽ വനം വകുപ്പിന്റെയും പള്ളിച്ചൽ കൃഷിഭവന്റെയും സഹായത്തോടെ വിവിധയിനം വൃക്ഷത്തൈകളും പച്ചക്കറിത്തൈകളും അംഗങ്ങൾക്ക് വിതരണം ചെയ്തു.നരുവാമൂട് സി.ഐ.ധനപാലൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എം.സെൽവമണി,​സെക്രട്ടറി ആർ.എം.നായർ,​ട്രഷറർ ജോയ് പോൾ,​ ജെ.റ്റി.ജയൻ,​വി.എസ്.ധർമ്മൻ,​ദേവരാജ് എന്നിവർ സംബന്ധിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് പെരിങ്ങമല വിജയൻ ഉദ്ഘാടനം ചെയ്തു.ഭരണസമിതിയംഗം കെ.ജി.സുഗതകുമാരി,​മാനേജിംഗ് ഡയറക്ടർ,​ ബി.ആർ.അനിൽകുമാർ,​മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു