ആര്യനാട്: നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിൽ കെ.എസ്. ശബരീനാഥൻ.എം.എൽ.എയുടെ നേതൃത്വത്തിൽ അതിക്രമം നടത്തിയതിൽ പ്രതിഷേധിച്ച് അരുവിക്കര മണ്ഡലത്തിലെ പഞ്ചായത്ത് കേന്ദ്രങ്ങളിൽ ഇന്ന് എൽ.ഡി.എഫ് സത്യാഗ്രഹം സംഘടിപ്പിക്കും. അരുവിക്കരയിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാറും,പൂവച്ചലിൽ സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കാട്ടാക്കട ശശിയും, വെള്ളനാട് വിളപ്പിൽ ഏരിയ സെക്രട്ടറി കെ.സുകുമാരനും, കുറ്റിച്ചലിൽ മീനാങ്കൽ കുമാറും ആര്യനാട് കോൺഗ്രസ് (എസ്) നേതാവ് ഉഴമലയ്ക്കൽ വേണുഗോപാലും, ഉഴമലയ്ക്കലിൽ വിതുര ഏരിയ സെക്രട്ടറി എൻ. ഷൗക്കത്തലിയും തൊളിക്കോട് ലോക് താന്ത്രിക് ജനതാദൾ നേതാവ് ചാരുപാറ രവിയും വിതുരയിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി എം. എസ്. റഷീദും ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് തലത്തിൽ നടക്കുന്ന സത്യാഗ്രഹത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ പങ്കെടുക്കണമെന്ന് അരുവിക്കര മണ്ഡലം സെക്രട്ടറി കെ.എസ്. സുനിൽകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, എൽ.ഡി.എഫ് മണ്ഡലം കൺവീനർ അരുവിക്കര ബാബു എന്നിവർ അറിയിച്ചു.