കാട്ടാക്കട: ടി.വിയും കേബിൾ കണക്ഷനും ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം നഷ്ടപ്പെടാതിരിക്കാൻ അക്ഷരശ്രീ ഗ്രന്ഥശാല ഗ്രന്ഥശാലയിൽ സൗകര്യം ഏർപ്പെടുത്തി. പഠനാവശ്യത്തിനുള്ള ടി.വി. സുജിത്ത് ആമച്ചൽ ഗ്രന്ഥശാലക്ക് കൈമാറുകയും സ്വകാര്യ കേബിൾ വർക്‌സ് സൗജന്യമായി കണക്ഷൻ നൽകുകയും ചെയ്തു. ഓൺലൈൻ ക്ലാസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തoഗം എം.ആർ. ബൈജു നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് സി. വേണു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ആർ. ജോസ്, കട്ടയ്ക്കോട് സഹകരണ പ്രസിഡന്റ് സുബ്രഹ്മണ്യപിള്ള, അനീഷ് മുഹമ്മദ്, സുനിൽ കുമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ, വിദ്യാർത്ഥികൾ, ഗ്രന്ഥശാല സെക്രട്ടറി സുരേഷ് കാവനാട്, ലൈബ്രേറിയൻ സിന്ധു എന്നിവർ പങ്കെടുത്തു.