കോവളം: വേങ്ങപൊറ്റ സി.വി. കുഞ്ഞുരാമൻ സ്‌മാരക ഗ്രന്ഥശാലയിൽ ഓൺലൈൻ പഠനക്ലാസുകളുടെ ഉദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ജി പുരുഷോത്തമൻ അദ്ധ്യക്ഷനായിരുന്നു. നെയ്യാറ്റിൻകര ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവുമായ പി.കെ. തുളസീധരൻ, അതിയന്നൂർ ബ്ലോക്ക് മെമ്പർ മറിയാമ്മ കേസരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുന്നക്കുളം ബിനു, വാർഡ് മെമ്പർമാരായ ശോഭ, അനിതകുമാരി, കോട്ടുകാൽ എ. ജയരാജൻ, ബൈപാസ് ആക്ഷൻ കൗൺസിൽ സെക്രട്ടറി മണി റാവു, എസ്.എൻ.ഡി.പി യോഗം വേങ്ങപൊറ്റ ശാഖാ സെക്രട്ടറി കൃപേഷ്‌കുമാർ, ഗ്രന്ഥശാല സെക്രട്ടറി ഷാജികുമാർ സ്വാഗതവും വൈ. പ്രസിഡന്റ് സുരേന്ദ്രൻ നന്ദിയും പറഞ്ഞു. ജോയിന്റ് സെക്രട്ടറി എൻ. ബാബു, കമ്മിറ്റി അംഗങ്ങളായ ടി. രാജേഷ്, അനീഷ്, മണികണ്ഠൻ, സന്തോഷ് കുമാർ, ശ്രുതി എസ്.എസ്, ദിവ്യ, ലൈബ്രേറിയൻ ഷിബു എന്നിവർ നേതൃത്വം നൽകി.