കോവളം: കേബിൾ ടി.വി സൗകര്യമില്ലാത്ത വീടുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ 31 കേന്ദ്രങ്ങളിലായി എം.വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ കോവളം പഠിപ്പുര എന്ന പേരിൽ പഠന സൗകര്യമൊരുക്കി. പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം നെട്ടത്താന്നി പ്രിയദർശിനി നഗറിലെ വിവേകാനന്ദ ഐ.ടി സ്കൂളിൽ എം.എൽ.എ നിർവഹിച്ചു. ഗ്രന്ഥശാലകൾ, സന്നദ്ധ സാമൂഹിക പ്രസ്ഥാനങ്ങളുടെ ഓഫീസുകൾ എന്നിവയാണ് പഠനകേന്ദ്രങ്ങൾ. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സജി, വൈസ് പ്രസിഡന്റ് പുന്നക്കുളം സജി, ബ്ലോക്ക് മെമ്പർ ചൊവ്വര രാജൻ, വിനോദ് കാട്ടുകാൽ, ഗീതാകുമാരി തുടങ്ങിയവർ പങ്കെടുത്തു