കോവളം: അടിമലത്തുറ മുതൽ കരുംകുളം വരെയുള്ള പ്രദേശങ്ങളിലെ മഴക്കാലത്തെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടി എം. വിൻസെന്റ് എം.എൽ.എയുടെ ആവശ്യപ്രകാരം ജില്ലാ കളക്ടർ യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് 12ന് കളക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ ജില്ലാ ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ ഉദ്യോഗസ്ഥർ, ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ, കരുംകുളം, കോട്ടുകാൽ പഞ്ചായത്ത് അധികാരികൾ എന്നിവർ പങ്കെടുക്കും.