കോവളം: പാച്ചല്ലൂർ അഞ്ചാംകല്ല് സഹൃദയ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം തിരുവല്ലം സി.ഐ വി. സജികുമാർ വ്യക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്‌തു. മുഖ്യരക്ഷാധികാരി പി. അജയകുമാർ പരിസ്ഥിതിദിന സന്ദേശം നൽകി. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് എസ്. നസീബ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഷിദ് പാച്ചല്ലൂർ, ട്രഷറർ കെ. സുജാതൻ ലോട്ടസ്, വൈസ് പ്രസിഡന്റ് എസ്. അബ്ദുൾ ഹസൻ, കമ്മിറ്റി അംഗങ്ങളായ അബ്ദുൾ വാഹിദ്, ബി. ജയകുമാർ, ശശി ജയിംസ്, സലീം, താജുദ്ദീൻ, എസ്. ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.