la-liga-

വ്യാഴാഴ്ച രാത്രി ആദ്യമത്സരത്തിൽ സെവിയ്യയും റയൽ ബെറ്റിസും ഏറ്റുമുട്ടും

മാഡ്രിഡ് : കൊവിഡിനെതുടർന്ന് മൂന്നുമാസത്തോളമായി നിറുത്തിവച്ചിരുന്ന സ്പാനിഷ് ലാലിഗ ഫുട്ബാളിന് ഇൗയാഴ്ച വീണ്ടും വിസിൽ മുഴങ്ങുകയാണ്. വ്യാഴാഴ്ച സെവിയ്യയും റയൽ ബെറ്റിസും തമ്മിലുള്ള മത്സരത്തോടെയാണ് ലീഗിന്റെ രണ്ടാം കിക്കോഫ്.

സൂപ്പർ ക്ളബുകളായ ബാഴ്സലോണയ്ക്ക് ശനിയാഴ്ച രാത്രിയും റയൽ മാഡ്രിഡിന് ഞായറാഴ്ച രാത്രിയുമാണ് മത്സരങ്ങൾ. ബാഴ്സലോണ എവേ മത്സരത്തിൽ മയ്യോർക്കയെയാണ് നേരിടുന്നത്. റയൽ മാഡ്രിഡിന് ഇടവേളയ്ക്ക് ശേഷമുള്ള ആദ്യമത്സരത്തിലെ എതിരാളികൾ എയ്ബറാണ്. റയലിന് ഇത് ഹോം മാച്ചാണെങ്കിലും സ്ഥിരം ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ ആയിരിക്കില്ല മത്സരങ്ങൾ. ബെർണബ്യൂവിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പരിശീലന ഗ്രൗണ്ടായ ഡിസ്റ്റെഫാനോ സ്റ്റേഡിയത്തിലാകും ഇൗ സീസണിലെ റയലിന്റെ ഇനിയുള്ള ഹോം മാച്ചുകൾ.

മറ്റൊരു പ്രമുഖ ക്ളബായ അത്‌ലറ്റിക്കോ മാഡ്രിഡ് ഞായറാഴ്ച അത്‌ലറ്റിക് ക്ളബിനെ നേരിടുന്നുണ്ട്. കൊവിഡാനന്തര കാലത്ത് വാരാന്ത്യങ്ങളിൽ മാത്രമായി മത്സരങ്ങൾ ഒതുക്കിനിറുത്തുകയില്ലെന്ന് സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. 12ന് പുനരാരംഭിക്കുന്ന ലീഗിൽ 19 വരെ എല്ലാദിവസവും മത്സരങ്ങൾ ഉണ്ടാകും. ജൂലായ് അവസാനത്തോടെ ലീഗ് അവസാനിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.

27 മത്സരങ്ങളിൽനിന്ന് 58 പോയിന്റുമായി ബാഴ്സലോണയാണ് ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമത്. രണ്ടാംസ്ഥാനത്തുള്ള റയൽമാഡ്രിഡിന് 56 പോയിന്റുണ്ട്. 47 പോയിന്റുള്ള സെവിയ്യയാണ് മൂന്നാംസ്ഥാനത്ത്.

പോയിന്റ് നില

(ക്ളബ്, മത്സരം പോയിന്ററ് ക്രമത്തിൽ)

ബാഴ്സലോണ 27-58

റയൽ മാഡ്രിഡ് 27-56

സെവിയ്യ 27-47

സോസിഡാഡ് 27-46

ഗെറ്റാഫെ 27-46

27 മത്സരങ്ങൾ വീതമാണ് എല്ലാ ക്ളബുകളും പൂർത്തിയാക്കിയിരിക്കുന്നത്.

38 മത്സരങ്ങളാണ് സീസണിൽ ഒരു ക്ളബിനുള്ളത്.

മാർച്ച് 11

നാണ് അവസാനമായി ലാലിഗയിൽ മത്സരം നടന്നത്. റയൽ സോഡി ഡാഡ് ഇൗ മത്സരത്തിൽ 2-1ന് എയ്ബറിനെ തോൽപ്പിച്ചിരുന്നു.

മെസി, സുവാരേസ് ഫിറ്റ്

ശനിയാഴ്ച രാത്രി മയ്യോർക്കയ്ക്ക് എതിരെ ആദ്യമത്സരത്തിനിറങ്ങുന്ന ബാഴ്സലോണയുടെ സൂപ്പർ താരങ്ങളായ ലയണൽ മെസിയും ലൂയിസ് സുവാരേസും ഫിറ്റ്നസ് വീണ്ടെടുത്ത് പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പരിശീലനത്തിൽനിന്ന് വിട്ടുനിന്നിരുന്ന ഇരുവരും ഇന്നലെ ടീമിനൊപ്പം പ്രാക്ടീസിനെത്തി. ജനുവരിയിൽ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ശേഷം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന സുവാരേസ് മെസിക്കൊപ്പം ശനിയാഴ്ച കളിക്കാനുണ്ടാകുമെന്ന് ക്ളബ് വത്തൃങ്ങൾ അറിയിച്ചു.

സ്പാ​നി​ഷ് ​ലാ​ലി​ഗ​ ​പു​ന​രാ​രം​ഭി​ക്കു​മ്പോ​ൾ​ ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ഒ​രു​ ​മി​നി​ട്ട് ​കൊ​വി​ഡി​ന് ​ഇ​ര​യാ​യ​വ​ർ​ക്ക് ​വേ​ണ്ടി​ ​മൗ​ന​പ്രാ​ർ​ത്ഥ​ന​ ​ന​ട​ത്തു​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.

പ്രിമിയർ ലീഗിൽ

പോസിറ്റീവില്ല

ഇൗമാസം 17ന് പുനരാരംഭിക്കാനിരിക്കുന്ന ഇംഗ്ളീഷ്, പ്രിമിയർ ലീഗ് ഫുട്ബാളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് സംഘാടകർക്ക് ആശ്വാസമായി. ആറാംഘട്ട ടെസ്റ്റിംഗിലാണ് എല്ലാവരും നെഗറ്റീവായത്. 1195 പേരെയാണ് ടെസ്റ്റിംഗിന് വിധേയരാക്കിയത്.