തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 2235 ആയുർഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കുകൾ പ്രവർത്തനം തുടങ്ങുമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ അറിയിച്ചു. തിരുവനന്തപുരത്ത് 383 ക്ലിനിക്കുകൾ പ്രവർത്തനം തുടങ്ങും. സംസ്ഥാനത്ത് ഉടനീളം 8000 ക്ലീനിക്കുകളാണ് തുറക്കുന്നതെന്നും ക്ലീനിക്കുകളിൽ രോഗപ്രതിരോധ പരിശോധന സൗജന്യമായിരിക്കുമെന്നും ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ, ജില്ലാ പ്രസിഡന്റ് ഡോ. ആനന്ദ്. എസ്, ജില്ലാ സെക്രട്ടറി ഡോ. അഭിലാഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സി.ഡി. ലീന എന്നിവർ അറിയിച്ചു.