കല്ലറ: മിതൃമ്മല, കല്ലറ മേഖലകളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ചാരായവും, കോടയും പിടികൂടി. വാമനപുരം എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധയിലാണ് മിതൃമ്മല മുളയിൽ കോണത്ത് ബൈജു ഭവനിൽ ബൈജു (35)വിന്റെ വീട്ടിൽ നിന്നും 120 ലിറ്റർ കോടയും, ചാരായവും, വാറ്റുപകരണങ്ങളും കണ്ടെത്തിയത്. എക്സൈസ് സംഘത്തെ കണ്ട് ബൈജു ഓടി രക്ഷപ്പെട്ടു. ഇയാളുടെ പേരിൽ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. റെയ്ഞ്ച് ഇൻസ്പെക്ടർ ഷമീർഖാന്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ അനിരുദ്ധൻ, സ്നേഹേഷ്, സജീവ് കുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷഹീന ബീവി, ഡ്രൈവർ സജീബ് എന്നിവർ പങ്കെടുത്തു.