തിരുവനന്തപുരം: കുറ്റിച്ചൽ ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കേരളകൗമുദി ബോധപൗർണമി ക്ളബും കവടിയാർ ലിയോ ക്ലബിലെ അംഗങ്ങളും ചേർന്ന് രണ്ടു ടെലിവിഷനും അനുബന്ധ സാധനങ്ങളും കൈമാറി. കുറ്റിച്ചൽ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.എ.ജി. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന് ടിവി കൈമാറി. കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിഷ, ലിയോ പ്രസിഡന്റ് സാൻട്ര, ലിയോ മൾട്ടിപ്പിൾ സെക്രട്ടറി അഞ്ജന അജിത്, പ്രസിഡന്റ് സുധാകരൻ, ഡിസ്ട്രിക്ട് സെക്രട്ടറി അജിത് നായർ, രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.