തിരുവനന്തപുരം: ഓൺലൈനായി മുൻകൂട്ടി രജിസ്റ്രർ ചെയ്യുന്നവർക്ക് നാളെ മുതൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം അനുവദിക്കും. ഒരു ദിവസം 600 പേർക്ക് മാത്രം ദർശനം അനുവദിക്കാനാണ് തീരുമാനം. ഇന്ന് മുതലാണ് രജിസ്ട്രേഷൻ ആരംഭിക്കുന്നത്. എന്നാൽ വടക്കേനടയിലെ കൗണ്ടറിൽ ദർശനത്തിനായി നടത്താൻ തീരുമാനിച്ചിരുന്ന നേരിട്ടുള്ള രജിസ്‌ട്രേഷൻ പിൻവലിച്ചു. ഓൺലൈൻ രജിസ്ട്രേഷന്: www.spst.in.