pic

തൃശൂര്‍: സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്‍റെ സംസ്കാരം ഇന്ന് നടക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും ചട്ടങ്ങുകൾ നടക്കുക. കഴിഞ്ഞ ദിവസമാണ് 87കാരനായ കുമാരൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇയാൾ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ 40 പേർ നിരീക്ഷണത്തിലായി.

കുമാരന്‍റെ ബന്ധുക്കളും മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. ശ്വാസ തടസത്തെ തുടർന്ന് ചികിത്സ തേടിയ കുമാരന്‍റെ സ്രവ പരിശോധന നടത്തിയപ്പോൾ ആണ് കൊവിഡ് സ്ഥിരീകരിച്ചത്. കുമാരന് എങ്ങനെയാണ് രോഗബാധ ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല.