school-

ന്യൂഡൽഹി : വിദ്യാലയങ്ങൾ ആഗസ്റ്റ് 15നുശേഷം മാത്രമേ തുറന്നേക്കുകയുള്ളൂവെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ വെളിപ്പെടുത്തി. സാഹചര്യങ്ങൾ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കിൽ മാത്രമേ ആഗസ്റ്റിൽ തന്നെ സ്‌കൂളുകൾ തുറക്കാൻ സാധിക്കുകയുള്ളൂ. അതുവരെ ഓൺലൈൻ പഠനം തുടരും.

മാർച്ച് 23ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ് .

ആഗസ്റ്റ് 15ന് മുമ്പ് സി.ബി.എസ്.ഇ പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു .

ജൂലായ് ഒന്നു മുതൽ 15 വരെ സി.ബി.എസ്.ഇ പരീക്ഷകളും ജൂലായ് ഒന്നു മുതൽ 12 വരെ ഐ.സി.എസ്.ഇ പരീക്ഷകളും നടക്കുമെന്നും അദ്ദേഹം അറിയിച്ചു .