private-bus

തിരുവനന്തപുരം: സംസ്ഥാനത്ത് ലാഭമുള്ള റൂട്ടുകളില്‍ മാത്രമേ ഇന്ന് മുതല്‍ സര്‍വീസ് നടത്തൂവെന്ന് സ്വകാര്യ ബസ് ഉടമകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നഷ്ടമില്ലാതെ ഓടിയ മൂന്നൂറില്‍ താഴെ ബസുകള്‍ മാത്രമേ ഇന്ന് നിരത്തിലിറങ്ങൂവെന്നും സ്വകാര്യ ബസ് ഉടമ സംഘടന ഭാരവാഹികൾ അറിയിച്ചു. മുഴുവന്‍ യൂണിയനുകളും യോജിച്ചാണ് തീരുമാനമെടുത്തതെങ്കിലും, സര്‍വീസുകള്‍ നിര്‍ത്തുന്ന കാര്യം ഔദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാതെയായാൽ മലബാർ ജില്ലകളിൽ യാത്രക്കാർ വലയും.

സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ വരുമ്പോഴാണ് സ്വകാര്യ ബസ് ഉടമകളുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു സമീപനമുണ്ടാകുന്നത്. നഷ്ടം സഹിച്ചും സര്‍വീസ് തുടരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കില്ലെന്ന നിലപാടിലാണ് ബസ് ഉടമകള്‍. പ്രൈവറ്റ് ബസ് ഓണേഴ്സ് യൂത്ത് ഫെഡറേഷന്‍ സംഘടനയുടെ കീഴിലുള്ള ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നടത്തില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.