തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനം ഇനി ഓൺലൈനിലൂടെ നടത്താം. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ പ്രവേശനത്തിനും, ടി.സി.ക്കും രക്ഷിതാക്കൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. തുടങ്ങി മറ്റു സിലബസുകളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്കു വരുന്ന കുട്ടികൾക്കും, പുതുതായി സ്‌കൂൾ പ്രവേശനം തേടുന്ന കുട്ടികൾക്കും ഇതു വഴി അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകരുടെ സമ്പൂർണ ലോഗിനിൽ ലഭിക്കുന്ന അപേക്ഷയ്ക്കനുസരിച്ച് താത്കാലിക പ്രവേശനം നൽകും.
അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന റഫറൻസ് നമ്പർ ഉപയോഗിച്ച് രക്ഷിതാവിന് അപേക്ഷയുടെ തൽസ്ഥിതി സമ്പൂർണ പോർട്ടലിൽ പരിശോധിക്കാം. യഥാർത്ഥ രേഖകൾ സ്‌കൂളിൽ പ്രവേശിക്കുന്ന ദിവസം, അല്ലെങ്കിൽ ആവശ്യപ്പെടുന്ന സമയത്ത് നൽകിയാൽ മതി. അപേക്ഷിക്കേണ്ട ഓൺലൈൻ വിലാസം:sampoorna.kite.kerala.gov.in