de

ഹൈദരാബാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാദ്ധ്യമ പ്രവർത്തകൻ ഹൃദയാഘാതം മൂലം മരിച്ചു. തെലുങ്കാനയിലാണ് സംഭവം. തെലുങ്ക് ചാനലിൽ ജോലിനോക്കിയിരുന്ന മുപ്പത്തിമൂന്നുകാരനാണ് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ മരിച്ചത്.

കൊവിഡ് പോസിറ്റീവാണെന്ന് കണ്ടതോടെ മറ്റൊരു ആശുപത്രിയിൽ നിന്നാണ് ഇയാളെ ഗാന്ധി ആശുപത്രിയിലെത്തിച്ചത്. ഈസമയം കടുത്ത ന്യുമോണിയയും ശ്വാസതടസവുമുണ്ടായിരുന്നു. അസ്ഥിസംബന്ധമായി ചില പ്രശ്നങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. ചികിത്സയിൽ കഴിയവെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

മാദ്ധ്യമ പ്രവർത്തകനുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണത്തിലാണ്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തെലുങ്കാനയിൽ പത്തിലധികം മാദ്ധ്യമ പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇവരെല്ലാം ചികിത്സയിലാണ്.