ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മദ്യത്തിന് 70 ശതമാനം കൊവിഡ് നികുതി ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ 10 മുതല്‍ സർക്കാർ തീരുമാനം പ്രാബല്യത്തില്‍ വരും. അതേസമയം, എല്ലാത്തരം മദ്യങ്ങളുടെയും മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തി.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേന്ദ്രം ഇളവുവരുത്തിയതിന് പിന്നാലെ മേയ് നാലിന് മദ്യശാലകള്‍ തുറക്കുന്നതിന് തൊട്ടുമുമ്പാണ് മദ്യത്തിന് കൊവിഡ് നികുതി ഏര്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് അധിക വരുമാനം ലക്ഷ്യമിട്ടാണ് ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ മാസം മുതല്‍ മദ്യത്തിന് 'പ്രത്യേക 'കൊറോണ ഫീസ്' ഏര്‍പ്പെടുത്തിയത്. ഒരോ ബോട്ടിലുകളുടേയും പരമാവധി വില്‍പ്പന വിലയില്‍ 70 ശതമാനം കൊവിഡ് നികുതിയാണ് സര്‍ക്കാര്‍ ചുമത്തിയിരുന്നത്.