te

പാലക്കാട്: ജില്ലാ ആശുപത്രിയിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നു. ഇതോടെ മുൻകരുതൽ ആരോഗ്യവകുപ്പ് കൂടുതൽ കർശനമാക്കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കും, സന്ദർശകർക്കും നിയന്ത്രണങ്ങളേർപ്പെടുത്തുന്നതിനൊപ്പം ഓഫീസിലെ സന്ദർശനം അത്യാവശ്യകാര്യങ്ങൾക്ക് മാത്രമാക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇതിനൊപ്പം ജില്ലയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരാഴ്ചക്കിടെ 14 ജീവനക്കാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ 21 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. മുഴുവൻ ജീവനക്കാരുടെയും പട്ടിക തയ്യാറാക്കി സമ്പർക്ക വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. ഇവരിൽ പലർക്കും രോഗം എങ്ങനെ വന്നു എന്ന് ഇപ്പോഴും വ്യക്തമല്ല.ഇത് കണ്ടെത്തുക ശ്രമകരമാണെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.അതേസമയം രോഗബാധയെക്കുറിച്ച് ആശങ്കവേണ്ടെന്നാണ് അധികൃതർ പറയുന്നത്.