മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് പരിശോധനയ്ക്ക് എത്തിച്ച പ്രതികൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. മലപ്പുറം വാഴക്കാട് പോക്സോ കേസിലെ പ്രതിയായ മെഹബൂബ്, ബൈക്ക് മോഷണക്കേസിലെ പ്രതി റംഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്.ഇന്ന് രാവിലെയായിരുന്നു സംഭവം. അറസ്റ്റിലാകുന്ന പ്രതികൾക്ക് കൊവിഡ് പരിശോധന നിർബന്ധമാണ്. ഇതിനുവേണ്ടിയാണ് പ്രതികളെ ആശുപത്രിയിൽ എത്തിച്ചത്.പ്രത്യേക വാർഡിനുള്ളിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവർക്കായി അന്വേഷണം ഊർജിതമാക്കി. പ്രതികളെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.