temple

തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുന്നതിനാൽ ക്ഷേത്രങ്ങളിലെത്തുന്ന ഭക്തർക്ക് ഏർപ്പെടുത്തിരിക്കുന്ന നിയന്ത്രണങ്ങളിൽ പെട്ടെന്ന് ഇളവുനൽകേണ്ടെന്ന് അഖില കേരള തന്ത്രി സമാജം. ഇക്കാര്യം കാണിച്ച് അവർ മുഖ്യമന്തിക്ക് കത്ത് നൽകിയിട്ടുണ്ട്. കുറച്ചുകാലത്തേക്കുകൂടി നിലവിലെ സ്ഥിതി തുടരുകയാണ് നല്ലതെന്നും കത്തിൽ പറയുന്നു.അധികം തിരക്കില്ലാത്ത ക്ഷേത്രങ്ങളിൽ ആദ്യം എന്ന ക്രമത്തിൽ ഘട്ടം ഘട്ടമായി മാത്രം ഭക്തരെ പ്രവേശിപ്പിച്ചാൽ മതിയാകും എന്നാണ് സമാജത്തിന്റെ നിലപാട്.

സംസ്ഥാനത്തെ ക്ഷേത്രങ്ങൾ തുറക്കുന്നതിന് മുന്നോടിയായുളള വൃത്തിയാക്കൽ ജോലികൾ ഇന്ന് നടക്കും.നാളെമുതലാണ് ഭക്തർക്ക് പ്രവേശനം.കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ആരാധനാലയങ്ങളുടെ പ്രവർത്തനം. 65 വയസിന് മുകളിൽ ഉളളവർക്കും10 വയസിൽ താഴെയുളളവർക്കും പ്രവേശനം ഉണ്ടാകില്ല.