
ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് ഓഫീസ് അടച്ചു. ഓഫീസിലുള്ള മറ്റുള്ളവരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയശേഷമേ ഓഫീസ് തുടക്കൂ എന്നാണ് അധികൃതർ പറയുന്നത്. അതേസമയം തമിഴ്നാട്ടിൽ കൊവിഡ് ശമനമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് രോഗ വ്യാപന തോത് വർദ്ധിക്കുകയാണെന്നാണ് റിപ്പോർട്ട്.