ഈറോഡ്: പെൺകുട്ടി ജനിച്ചതിൽ മനം നൊന്ത് കുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു. ഈ റോഡ് പെരുന്തുരയിൽ സംഗീത (33)യാണ് മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്ന് ആത്മഹത്യ ചെയ്തത്. ഫെബ്രുവരിയിലാണ് സംഗീത കുഞ്ഞിന് ജന്മം നൽകിയത്. ജനിച്ചത് പെൺകുഞ്ഞാണെന്ന് അറിഞ്ഞത് മുതൽ സംഗീത ദുഃഖിതയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
ഭർത്താവ് ഗുണശേഖരൻ കഴിഞ്ഞ വ്യാഴാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് സംഗീതയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇയാൾ നടത്തിയ തിരച്ചിലിൽ വെള്ളത്തിൽ മകളുടെ മൃതദേഹവും കണ്ടെടുത്തുകയായിരുന്നു.