വിതുര: നെടുമങ്ങാട് ട്രൈബൽ ഓഫീസറുടെ പരാതിയിൻമേൽ കെ.എസ്. ശബരീനാഥൻ എം.എൽ.എക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം കേസ് എടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിതുര, തൊളിക്കോട്, പനക്കോട്, ആനപ്പാറ, പറണ്ടോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പറണ്ടോട്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷാമില ബീഗം, കെ.കെ. രതീഷ് എന്നിവർ പങ്കെടുത്തു. പനക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം നേതൃത്വം നൽകി. വിതുരയിൽ ഐ.എൻ.ടി.യു.സി നേതാവ് എസ്. കുമാരപിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.ഡി. ഷിബുരാജ് നേതൃത്വം നൽകി. തൊളിക്കോട് തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ നേതൃത്വംനൽകി.