election

തിരുവനന്തപുരം: സംസ്ഥാനത്ത് തദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്‌ടോബറിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കുമെന്നും കമ്മിഷൻ അറിയിച്ചു. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ഒക്‌ടോബറിൽ തിരഞ്ഞെടുപ്പ് നടക്കുക. ഒക്‌ടോബറിൽ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാതലത്തിൽ സെപ്‌റ്റംപറോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.